ഡോക്ടർ പൽപ്പു സ്മൃതി ദിനാചരണം നടത്തി
Monday 26 January 2026 11:40 PM IST
കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിൽഡോക്ടർ പൽപ്പു സ്മൃതി ദിനം വിവിധ പരിപാടികളോടെ നടത്തി. നവയുഗ സൃഷ്ടിക്കായി നിലകൊണ്ട ഡോക്ടർ പൽപ്പുവിന്റെ ജീവിത മാതൃക യുവാക്കൾ പകർത്തി മുന്നോട്ടു കൊണ്ടുപോകണമെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്ത യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, പ്രഭാഷണം എന്നിവ നടന്നു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അരുൺ നെടുമ്പള്ളി സ്വാഗതം പറഞ്ഞു.. സൈബർ സേന യൂണിയൻ ചെയർമാൻ ഷിജോ കൊഴിഞ്ഞുത്താഴെ, അഷിൻ തൊപ്പിപ്പാള , സന്തു വാഴവര, അരുൺ കൊച്ചുതോവാള, സുജിത്ത് ചെമ്പകപ്പാറ, അഖിൽ രാജീവ്, അജേഷ് ചെമ്പൻകുഴി എന്നിവർ പങ്കെടുത്തു.