ഡോ.പി.പല്പു അനുസ്‌മരണം

Monday 26 January 2026 4:16 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഡോ.​പി.​പ​ല്പു​വി​ന്റെ​ ​വി​യോ​ഗ​ ​വാ​ർ​ഷി​കാ​ച​ര​ണം​ ​ഡോ.​പി.​പ​ല്പു​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​അ​വാ​ർ​ഡ് ​ദാ​ന​ ​ജ​ഡ്ജിം​ഗ് ​ക​മ്മി​റ്രി​ ​അം​ഗം​ ​ഡോ.​എ​ൽ.​ദീ​പ​ ​പ്ര​സാ​ദ് ​അ​നു​സ്‌​മ​ര​ണ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു. പേ​ട്ട​ ​ശ്രീ​നാ​രാ​യ​ണ​ ​ജ​ന്മ​ശ​താ​ബ്‌​ദി​ ​സ്‌​മാ​ര​ക​ ​മ​ന്ദി​ര​ത്തി​ൽ​ ​നടന്ന പരിപാടിയിൽ ഫൗ​ണ്ടേ​ഷ​ൻ ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​സാം​ബ​ശി​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഫൗ​ണ്ടേ​ഷ​ൻ​ ​വ​ർ​ക്കിം​ഗ് ​ പ്ര​സി​ഡ​ന്റ് ​നെ​ടും​കു​ന്നം​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​പ​ല്പു​വി​ന്റെ​ ​സ്മ​ര​ണ​യ്‌​ക്കാ​യി​ ​തോ​ന്ന​യ്ക്ക​ൽ​ ​വൈ​റോ​ള​ജി​ ​ഇ​ൻ​സ്റ്രി​റ്റ്യൂ​ട്ടി​ന് ​പ​ല്പു​വി​ന്റെ​ ​പേ​ര് ​ന​ൽ​ക​ണ​മെ​ന്ന് ​സ​ർ​ക്കാ​രി​ന് ​നി​വേ​ദ​നം​ ​ന​ൽ​കു​മെ​ന്നും​ ​പ​ല്പു​വി​ന്റെ​ ​സ്‌​മാ​ര​കം​ ​നി​ർ​മ്മി​ക്കാ​നും​ ​ആ​ധി​കാ​രി​ക​ ​പ്ര​സി​ദ്ധീ​ക​ര​ണം​ ​ത​യ്യാ​റാ​ക്കാ​നും​ ​ഫൗ​ണ്ടേ​ഷ​ൻ​ ​തീ​രു​മാ​നി​ച്ച​താ​യും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. വാ​ർ​‌​ഡ് ​കൗ​ൺ​സി​ല​ർ​ ​എ​സ്.​പി.​ദീ​പ​ക്,​ഫൗ​ണ്ടേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ക​രി​ക്ക​കം​ ​സു​രേ​ന്ദ്ര​ൻ,​ട്ര​ഷ​റ​ർ​ ​ക​രി​ക്ക​കം​ ​ബാ​ല​ച​ന്ദ്ര​ൻ,​എ​സ്.​എ​ൻ.​‌​ഡി.​പി​ ​യോ​ഗം​ ​പേ​ട്ട​ ​ശാ​ഖ​ ​പ്ര​സി​ഡ​ന്റ് ​തോ​പ്പി​ൽ​ ​ദി​ലീ​പ്,​ആ​നാ​വൂ​ർ​ ​മു​രു​ക​ൻ,​ര​ത്ന​കു​മാ​ർ,​ഫൗ​ണ്ടേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ബി.​കെ.​സ​ന്തോ​ഷ്‌​കു​മാ​ർ,​ആ​ർ.​രാ​ജേ​ഷ്​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.