മണത്തല ചന്ദനക്കുടം നേർച്ച: പള്ളിയിലെ താണിമരം വൃത്തിയാക്കി
Monday 26 January 2026 12:00 AM IST
ചാവക്കാട്: മണത്തല ചന്ദനക്കുടം നേർച്ചയോട് അനുബന്ധിച്ച് നേർച്ചയിലെ പ്രധാന ചടങ്ങുകളിലൊന്നായ നാഗങ്ങൾക്ക് മുട്ടയും പാലും വയ്ക്കുന്ന താണിമരം പരമ്പരാഗത അവകാശികളായ ഹൈന്ദവ സഹോദരങ്ങൾ വൃത്തിയാക്കി. താണിമരത്തിന്റെ പൊത്തിലാണ് നേർച്ച ദിവസം മുട്ടയും പാലും സമർപ്പിക്കുന്നത്. താണി മരത്തിന്റെ കൊമ്പുകളും ചില്ലുകളും വെട്ടിയൊതുക്കി വൃത്തിയാക്കി. നൂറ്റാണ്ടായി തുടരുന്ന ആചാരത്തിന് തലമുറകൾ കൈമാറിയ വിശ്വാസത്തിന്റെ തീഷ്ണതയുണ്ട്. ബ്ലാങ്ങാട് കറുത്ത കോപ്പൻ അപ്പുവിന്റെ തലമുറക്കാരായ കറുത്ത അപ്പുക്കുട്ടിയും സഹോദരൻ വേലായിയും നടത്തി വന്ന ആചാരം ഇപ്പോൾ ഇവരുടെ മക്കളും കുടുംബവുമാണ് ആചരിച്ച് പോരുന്നത്. ജനുവരി 28, 29 തീയതികളിലാണ് 238-ാമത് മണത്തല ചന്ദനക്കുടം നേർച്ച.