കാമുകനെ മര്‍ദ്ദിച്ച് ഓടിച്ചു, യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ പിടിയില്‍
ഭോപ്പാല്‍: കാമുകനെ മര്‍ദ്ദിച്ച് ഓടിച്ചതിന് ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. വനപ്രദേശത്ത് എത്തിയതായിരുന്നു യുവതിയും ആണ്‍സുഹൃത്തും. യുവാവിനെ മര്‍ദ്ദിച്ച് ഭയപ്പെടുത്തി ഓടിച്ച ശേഷം രണ്ട് പേര് ചേര്‍ന്നാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. റാനു എന്ന ജയഗോപാല്‍ ഗൗര്‍ (27), സുന്ദര്‍ ഭഗവാന് ദാസ് (26) എന്നിവരാണ് പ്രതികള്‍. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
വനപ്രദേശത്ത് യുവതിയേയും യുവാവിനേയും കണ്ട രണ്ട് പേര് ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു. യുവാവിനെ ഓടിച്ചതിന് ശേഷം യുവതിയെ വനത്തിനുള്ളിലേക്ക് കൊണ്ട് പോയിട്ടാണ് പീഡിപ്പിച്ചത്. പ്രതികള്‍ യുവതിയെ മാറി മാറി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം പ്രതികള്‍ സ്ഥലംവിടുകയും ചെയ്തു. തിരികെ റോഡിലെത്തിയ യുവതി ബഹളമുണ്ടാക്കുകയും താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് നാട്ടുകാരോട് പറയുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. വനപ്രദേശത്തോട് ചേര്‍ന്ന് താമസിക്കുന്നവരാണ് പ്രതികള്‍. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടി കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും പ്രതികളെ പിടികൂടാന്‍ വൈകിയെന്ന ആരോപണമുണ്ട്.