ഡി.എ അവകാശമല്ല എന്ന പ്രസ്താവന തെറ്റാണന്ന്

Monday 26 January 2026 12:00 AM IST

തൃശൂർ : ഡി.എ അവകാശമല്ല എന്ന പ്രസ്താവന തെറ്റാണന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പ്രസ്താവിച്ചു. വർക്കേഴ്‌സ് കോർഡിനേഷൻ കൗൺസിലും വർക്കിംഗ് വിമൺ ഫോറവും സംയുക്തമായി സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വർക്കേഴ് കോർഡിനേഷൻ കൗൺസിൽ പ്രസിഡന്റ് ജയശ്ചന്ദ്രൻ കല്ലിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ആർ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് വിമൺ ഫോറം പ്രസിഡന്റ് കെ. മല്ലിക സമര പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, എം.എം. ജോർജ്, പി.സുബ്രമണ്യൻ, എം.എസ് സഗൈതകുമാരി, വി.എസ്.ജയ നാരായണൻ, എ.വി.ഉണ്ണിക്കൃഷ്ണൻ,പി.എം. അബുജം, സംഗീത ഷംനാദ്, ആർ.ഹരീഷ് കുമാർ, എം.കെ. ഷീജ എന്നിവർ സംസാരിച്ചു.