നൈപുണ്യ കോളേജിൽ ഹൈബ്രിഡ് മോഡിൽ
Monday 26 January 2026 12:00 AM IST
കൊരട്ടി: പൊങ്ങം നൈപുണ്യ സെന്റർ ഫോർ റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ കോൺഫറൻസ് ഹൈബ്രിഡ് മോഡിൽ സംഘടിപ്പിച്ചു. സമഗ്ര ഭാവനയും സുസ്ഥിരഭാവിക്കായുള്ള ജ്ഞാന സംയോജനവും എന്ന വിഷയത്തിൽ നടന്ന കോൺഫറൻസ് മലേഷ്യ ടുങ്കു അബ്ദുൽ റഹ്മാൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സകാറി റോലൻഡ് ആന്റണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ഡോ. പോൾ കൈത്തോട്ടുങ്കൽ അദ്ധ്യക്ഷനായി. റിസർച്ച് ഡയറക്ടർ ഫാ. ആന്റണി ജോസ് കല്ലൂക്കാരൻ, വൈസ് പ്രിൻസിപ്പൽ തെരേസ പാറക്കൽ, എം.ബി.എ. ഡയറക്ടർ ഡോ. ആന്റണി ജോർജ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ പേപ്പറുകൾ അവതരിപ്പിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള നാനൂറിലധികം അദ്ധ്യാപകരും വിദ്യാർത്ഥികളും ഗവേഷകരും പങ്കെടുത്തു.