വാഗ്ദാന ലംഘനം ഭൂഷണമല്ല

Monday 26 January 2026 12:00 AM IST
1

തൃശൂർ: വാഗ്ദാന ലംഘനം ഇടതുസർക്കാരിന് ഭൂഷണമല്ലെന്ന് സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി മോഹനൻ. രണ്ട് മന്ത്രിതല ചർച്ചകളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും മിനിമം കൂലി എഴുനൂറ് രൂപയാക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) തൃശൂർ കളക്ടറേറ്റിന് മുമ്പിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡന്റ് സി.യു. ശാന്ത അദ്ധ്യക്ഷയായി. വി.കെ. ലതിക, പ്രീതി രാജൻ, റജില ഷിബു, ഇ.എൽ.രതീഷ്, കെ.വി. ശങ്കരനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. അനി അശോകൻ,മിനി കണ്ണൻ, സ്മിത,സിജി,ബിന്ദു,വത്സല തുടങ്ങിയവർ നേതൃത്വം നൽകി.