നൂറടിത്തോട് തീരത്ത് വൃക്ഷത്തൈകൾ നട്ട്
Monday 26 January 2026 12:00 AM IST
തൃശൂർ: സ്വച്ഛ് സർവേക്ഷൺ 2025ന്റെ ഭാഗമായി കുന്നംകുളം നഗരസഭ തിരുത്തിക്കാട് പ്രദേശത്തെ നൂറടിത്തോട് തീരത്ത് 100 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. നഗരസഭ ശുചിത്വ അംബാസഡർ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ അനിലൻ അദ്ധ്യക്ഷയായി. പരിസ്ഥിതി സംരക്ഷണത്തിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന പരിപാടി നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി. നഗരസഭാ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, ടി. സോമശേഖരൻ, മിഷ സെബാസ്റ്റ്യൻ, ആർഷ ജിജു,കെ.കെ. മനോജ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, സ്‌കൗട്ട് വിദ്യാർത്ഥികൾ, വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽസ് സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.