സബ്‌സ്റ്റേഷൻ; ലീസ് എഗ്രിമന്റ് ഒപ്പിട്ടു

Monday 26 January 2026 12:00 AM IST

തൃശൂർ: മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ 7.40 കോടി രൂപ വിനിയോഗിച്ച് പുതിയ 33 കെ.വി. സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 20 സെന്റ് ഭൂമി കെ.എസ്.ഇ.ബി.ക്ക് കൈമാറി ലീസ് എഗ്രിമെന്റായതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ 33 കെ.വി. സബ്‌സ്റ്റേഷനും മെഡിക്കൽ കോളേജ് സെക്ഷൻ ഓഫീസും സ്ഥാപിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കൈവശമുള്ള 20 സെന്റ് ഭൂമി 1,02,516 രൂപ വാർഷിക പാട്ടനിരക്കിൽ 30 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കെ.എസ്.ഇ.ബി. തൃശൂർ ട്രാൻസ്മിഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ജോഷി പി ചിറ്റിലപ്പിള്ളി എന്നിവർ ഒപ്പ് വച്ചു. ടി.മുരളി, എം.സി. ജ്യോതി, ഡോ. പി.എസ്.ഇന്ദു, കൃഷ്ണകുമാർ, ഡോ. രാധിക, ഡോ. സി. രവീന്ദ്രൻ, കെ.എം. ജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.