പുസ്തക വണ്ടി ഫ്‌ളാഗ് ഓഫ്

Monday 26 January 2026 12:00 AM IST

തൃശൂർ: അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ശേഖരിക്കുന്നതിനായുള്ള പുസ്തക വണ്ടിയുടെ ഫ്‌ളാഗ് ഓഫ് മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. വായനാ സംസ്‌കാരം ശക്തിപ്പെടുത്തുകയും പുസ്തകങ്ങൾ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യണമെന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തോടെയാണ് പുസ്തക സമാഹരണം നടത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ഡി. സാജു, ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദിഖ്, ശ്രുതി ശിവൻ, വിജയ്‌ഘോഷ് കെ.ജി, രാം പാണ്ടെ, രമ്യ.പി.സി, കെ. രഞ്ജിനി, ഷിന്റോ ജോൺസൻ എന്നിവർ പങ്കെടുത്തു.