കക്കാടിന്റേത് കാലത്തെ അതിജീവിക്കുന്ന കവിതകൾ
Monday 26 January 2026 12:00 AM IST
തൃശൂർ: കക്കാടിന്റെ കവിതകൾ സജീവതയുടെയും സർഗ്ഗാത്മകതയുടെയും വെളിച്ചം പരത്തുന്ന ലോകോത്തര സൃഷ്ടികളാണെന്ന് എഴുത്തുകാരനും എഴുത്തച്ഛൻ പുരസ്‌കാര ജേതാവുമായ ഡോ.എസ്.കെ. വസന്തൻ പറഞ്ഞു. ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച 'കവിയും കാലവും എൻ.എൻ.കക്കാട് ' സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരിയും സാഹിതി സാംസ്‌കാരിക കേന്ദ്രം ചെയർപേഴ്‌സണുമായ ഡോ.സരസ്വതി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ കെ.രഘുനാഥൻ,കെ.ഉണ്ണിക്കൃഷ്ണൻ, ഉഷ.കെ.വാര്യർ, അനുജ എന്നിവർ പ്രസംഗിച്ചു. കെ.വി. പരമേശ്വരൻ,ചന്ദ്രമോഹൻ കുമ്പളങ്ങാട്, ആർ.ശരത് കുമാർ, അനിൽകുമാർ കോലഴി, സൂരജ് എന്നിവർ കക്കാടിന്റെ കവിതകൾ അവതരിപ്പിച്ചു.