നീന്തൽ മത്സരം ഇന്ന്
Monday 26 January 2026 12:56 AM IST
ഇടുക്കി: നശാമുക്ത് ഭാരത് അഭിയാൻ പദ്ധതി ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മുതൽ തൊടുപുഴ ഒളമറ്റം വൈ. എം. സി. എയിൽ പ്രവർത്തിക്കുന്ന തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയിൽ നീന്തൽ മത്സരം സംഘടിപ്പിക്കുന്നു. 10 വയസ് മുതൽ 30 വയസ് വരെയുള്ള മൂന്ന് കാറ്റഗറികളിലായി ആൺകുട്ടികൾക്കും യുവാക്കൾക്കും ഫ്രീ സ്‌റ്റൈൽ, ബാക്ക് സ്‌ട്രോക്ക്, ബ്രെസ്റ്റ് സ്‌ട്രോക്ക്, ബട്ടർഫ്‌ളൈ ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കുന്നവർ ജില്ലയിലുള്ളവരോ ഇടുക്കി ജില്ലയിൽ പഠിക്കുന്നവരോ ആയിരിക്കണം. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. വയസ് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖയും, വിദ്യാർഥികൾ സ്‌കൂൾ/കോളേജ് ഐ.ഡി കാർഡും മത്സര സമയം കൈവശം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862- 228160, 9496456464.