റിപ്പബ്ളിക് ദിനാഘോഷം : രാഷ്ട്രപതി ദേശീയപതാക ഉയർത്തും

Monday 26 January 2026 2:06 AM IST

ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് തുടങ്ങും. മുഖ്യാതിഥികളായ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനൊപ്പം 'പരമ്പരാഗത ബഗ്ഗി'യിൽ വന്നിറങ്ങും. രാഷ്‌ട്രപതി ദേശീയ പതാക ഉയർത്തുമ്പോൾ 105 എം.എം ലൈറ്റ് ഫീൽഡ് ഗൺസ് ഉപയോഗിച്ചുള്ള 21 ആചാരവെടി മുഴങ്ങും.

ദേശീയ പതാകയേന്തിയ നാല് എം.ഐ-17 1വി ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തും. രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കും. കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ പരേഡിൽ അണിനിരക്കും.