ബിസ്‌മീർ മരിച്ച സംഭവം : ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി

Monday 26 January 2026 12:08 AM IST

തിരുവനന്തപുരം: ശ്വാസതടസത്തെ തുടർന്ന് കൊല്ലങ്കോണം സ്വദേശി ബിസ്‌മീർ മരിച്ച സംഭവത്തിൽ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്.

ഇതുസംബന്ധിച്ച് അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഡയറക്ടറാണ് നിർദേശം നൽകിയത്. ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷണം നടത്തണമെന്നും അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നുമാണ് ആവശ്യം. അവശനായ ബിസ്മീർ ആശുപത്രി വരാന്തയിൽ കാത്തിരുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.