ആലപ്പുഴ സ്വദേശി ഐ.പി.എസ് ഓഫീസർക്ക് വിശിഷ്ട സേവാമെഡൽ
Monday 26 January 2026 12:16 AM IST
ആലപ്പുഴ: ആലപ്പുഴ സ്വദേശി ഐ.പി.എസ് ഓഫീസർ ഐ.ബി. റാണിക്ക് ഇന്ത്യൻ പ്രസിഡന്റിന്റെ വിശിഷ്ട സേവാ മെഡൽ. ഡൽഹി ഇന്റലിജൻസ് (ഐ ബി) ഡെപ്യൂട്ടി ഡയറക്ടറും,ഇമിഗ്രേഷൻകമ്മിഷണറുമായി സേവനം അനുഷ്ടിക്കുകയാണ് ഐ.ബി.റാണി. ആലപ്പുഴ വഴിച്ചേരി കോൺവെന്റ് ജംഗ്ഷന് സമീപം സമന്വയത്തിൽ എസ്.ഡി. കോളേജിലെ മലയാള വിഭാഗം മുൻ പ്രൊഫസറും കോൺഗ്രസ് നേതാവും ഗ്രന്ഥകാരനുമായ പ്രൊഫസർ ജി.ബാലചന്ദ്രന്റെയും പ്രൊഫസർ ഇന്ദിരയുടെയും മകളാണ്. ആലപ്പുഴ ബാറിലെ അഭിഭാഷകൻ ജീവൻ ബാലചന്ദ്രൻ സഹോദരനാണ്.