ദേശീയപുരസ്ക്കാരങ്ങൾ സാധാരണ ജനങ്ങളിലേക്ക്: പി.എസ്.ശ്രീധരൻപിള്ള

Monday 26 January 2026 12:17 AM IST

കായംകുളം : ദേശീയ പുരസ്ക്കാരങ്ങൾ ഇപ്പോൾ സാധാരണക്കാരിലേയ്ക്കും എത്തപ്പെടുന്നുണ്ടെന്ന് മുൻ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് പത്മശ്രീ പുരസ്ക്കാരം ലഭിച്ച കണ്ടല്ലൂർ പുതിയവിള കൊല്ലകൽ വീട്ടിൽ ദേവകിയമ്മയെ വീട്ടിലെത്തി ഷാൾ അണിയിച്ച് ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ പ്രമുഖരായ വ്യക്തികളെ മാത്രം ആശ്രയിച്ചിരുന്ന പുരസ്ക്കാരങ്ങൾ മോദി സർക്കാർ വന്നതിന് ശേഷം താഴെ തട്ടിലേയ്ക്കും, അർഹതപ്പെട്ടവർക്കും,ഗ്രാമങ്ങളിലേയ്ക്കും എത്തുന്നത് സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.സന്ദീപ് വാചസ്പതിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.