സിദ്ധമെഡിക്കൽ ക്യാമ്പ്

Monday 26 January 2026 12:23 AM IST

കുട്ടനാട്: ഭാരതീയ ചികിത്സാവകുപ്പിന്റെയും ഊരുക്കരി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെയും ആഭിമുഖ്യത്തിൽ നടന്ന സിദ്ധ മെഡിക്കൽ ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. 11ാം വാർഡ് മെമ്പർ ശാലിനി ബിജു സംസാരിച്ചു. രക്ഷാധികാരി എം.ഡി രാമഭദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ. എസ്.രവീന്ദ്രകുമാർ നന്ദിയും പറഞ്ഞു.ഡോ.എസ്.ധന്യ ചികിത്സാ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.