തീർത്ഥയെ ആദരിച്ചു

Monday 26 January 2026 12:23 AM IST

ആലപ്പുഴ: 64-മാത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വാട്ടർ കളർ പെയിന്റിംഗ് മത്സരത്തിൽ എ ഗ്രേഡ് നേടിയ കറ്റാനം സി.എം.എസ് വിദ്യാർഥിനിയായ തീർത്ഥയെ ഭരണിക്കാവ് മണ്ഡലം കോൺഗ്രസ്‌ 198 - നമ്പർ ബൂത്ത്‌ കമ്മിറ്റി ആദരിച്ചു. മുതിർന്ന കോൺഗ്രസ്‌ നേതാവ് എൻ.വാസുദേവൻ ഉപഹാരം നൽകി. ചടങ്ങിൽ ചേലക്കാട്ട് ജി. രാധാകൃഷ്ണൻ, ജി.ബൈജു, ശങ്കരൻകുട്ടി, എൻ.ഷാജി, ജേക്കബ്, നിഷ സാം, അമ്പിളി, ശോഭ ഷാജി എന്നിവർ അനുമോദിച്ചു.