ഏകാരോഗ്യ പരിശീലനം

Monday 26 January 2026 12:24 AM IST

ചാരുംമൂട്: ജനപ്രനിധികൾക്കും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർക്കുമായി ഏകാരോഗ്യ പദ്ധതിയുടെ പഞ്ചായത്ത് തല പരിശീലന പരിപാടി പാലമേൽ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.പാലമേൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ധർമ്മപാലൻ, വാർഡ് മെമ്പർ സൗമ്യ പ്രദീപ്, പള്ളിക്കൽ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, പാലമേൽ ഹെൽത്ത് ഇൻസ്പെക്ടർ മിനി,

നോഡൽ ഓഫീസർ നസീർ എന്നിവർ നേതൃത്വം നൽകി.