ക്ഷേത്രകുളങ്ങൾ സമർപ്പിച്ചു

Monday 26 January 2026 12:26 AM IST

ചേർത്തല:കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ നവീകരിച്ച ക്ഷേത്രക്കുളങ്ങളുടെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അനുവദിച്ച 48.3 ലക്ഷം രൂപ ഉപയോഗിച്ച് കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കെ.എൽ.ഡി.സി ) പദ്ധതി നടപ്പിലാക്കിയത്.ചടങ്ങിൽ വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ജി.നായർ,ദേവസ്വം സെക്രട്ടറി പി.വി.ശാന്തകുമാർ ,ബ്ലോക്ക് പഞ്ചായത്ത് അംഗം സേതുലക്ഷ്മി,ഗ്രാമപഞ്ചായത്ത് അംഗം രജിത റിസ്‌നോക്,പി.കെ.ശാലിനി എന്നിവർ സംസാരിച്ചു.