കഥപറച്ചിലും കവിയരങ്ങും

Monday 26 January 2026 12:27 AM IST

ചേർത്തല: പുരോഗമന കലാസാഹിത്യ സംഘം ചേർത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കഥ പറച്ചിലും കവിയരങ്ങും,നഗരസഭ ഭരണാധികാരികളെ ആദരിക്കലും സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടറി ബി.വിനോദ് ഉദ്ഘാടനം ചെയ്തു.പുരോഗമന കലാ സാഹിത്യ സംഘം ഏരിയ സെക്രട്ടറി ചേർത്തല രാജൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ എസ്.സോബിൻ,സംഗീതജ്ഞൻ എ.പി. ബാഹുലേയൻ,സിനിമ സംവിധായകൻ എസ്.പി.ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിച്ചു.സെക്രട്ടറി എസ്.ആർ.ഇന്ദ്രൻ,ടി.എസ്.അജയകുമാർ,മീനാക്ഷിയമ്മ എന്നിവർ സംസാരിച്ചു.