വില്ലേജ് ഓഫീസിന് മുന്നിൽ ധർണ

Monday 26 January 2026 12:31 AM IST

അരൂർ: ഭൂമി ആരുടെ ഉടമസ്ഥതയിലുള്ളതായാലും പതിറ്റാണ്ടുകളായി താമസിക്കുന്ന ജനങ്ങൾക്ക് അതിലൂടെ സ്വതന്ത്രമായി വഴി നടക്കാനുള്ള അവകാശം ഭരണഘടനാപരമായും നിയമപരമായും അംഗീകരിക്കപ്പെട്ടതാണെന്ന് അരൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.പുഷ്പൻ പറഞ്ഞു.പൊതുവഴി നിഷേധത്തിനെതിരെ അരൂർ 21-ാം വാർഡിൽ പടിഞ്ഞാറേവെളിയിലെ താമസക്കാരായ കുടുംബങ്ങൾ അരൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.പി.അംബുജാക്ഷൻ, സൽമ സെബാസ്റ്റ്യൻ എന്നിവർ ധർണ്ണയിൽ പങ്കെടുത്തു