പാലിയേറ്റീവ് ദിനാചരണം
Monday 26 January 2026 12:32 AM IST
മുഹമ്മ:പാലിയേറ്റീവ് രോഗി ബന്ധു സംഗമം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ. റിയാസ് ഉദ്ഘാടനം ചെയ്തു.പാലിയേറ്റീവ് ദിനാചാരണത്തിന്റെ ഭാഗമായി
മാരാരിക്കുളം തെക്ക് പഞ്ചായത്തും ചെട്ടികാട് ഹോസ്പിറ്റലും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ ചേർന്ന പരിപാടിയിൽ ഭഷ്യക്കിറ്റ് വിതരണം ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് നിർവഹിച്ചു. ജീവൻ രക്ഷാ മരുന്ന് വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഡി.അംബുജാക്ഷൻ അദ്ധ്യഷനായി.
ചെട്ടികാട് മെഡിക്കൽ ഓഫീസർ പ്രവീൺ സ്വാഗതം പറഞ്ഞു.