നിക്ഷേപകർ ധർണ്ണ നടത്തി
Monday 26 January 2026 12:32 AM IST
കുട്ടനാട്: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൈനടി സർവ്വീസ് സഹകരണ സംഘത്തിന് മുന്നിൽ നാല്പതോളം വരുന്ന നിക്ഷേപകർ ധർണ്ണ നടത്തി.തോമസ് ആന്റണി വൈപ്പിശ്ശേരി ഉദ്ഘാടനം ചെയ്തു. ജോയിച്ചൻ ചാലത്തുങ്കൽ,സിബി മാത്യു പ്രൊവിഡൻസ്, ടോം പഴേകളം, തോമസ് പുതുവേലി, ജസ്റ്റിൻ ചിറയിൽ,പി.ജെ ജോയ്,സബിത,കൊച്ചുറാണി എന്നിവർ സംസാരിച്ചു.
കൈനകരി,തോട്ടുവാത്തല സഹകരണസംഘങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.തൊട്ടുപിന്നാലെയാണ് കൈനടി സഹകരണ സംഘത്തിനെതിരെ നിക്ഷേപം തിരികെ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നത്.