തണ്ണിമത്തൻ കഴിച്ചുകഴിഞ്ഞാലുടൻ ഇത് ചെയ്യരുതേ; കിട്ടുന്നത് മുട്ടൻ പണി

Tuesday 27 January 2026 1:51 PM IST

ഏത് സീസണിലും എല്ലാവരും ഒരുപോലെ കഴിക്കാനിഷ്ടപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ. ജലാംശം ധാരാളമുള്ളതിനാലും കലോറി കുറവായതിനാലും വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർക്കും തണ്ണിമത്തൻ നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകളായ എ, സി, ബി6 എന്നിവയും പൊട്ടാസ്യവും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുമുണ്ട്.

  • തണ്ണിമത്തൻ കഴിച്ച് കഴിഞ്ഞാലുടൻ വെള്ളം കുടിക്കാൻ പാടില്ല. ഇത് ദഹനപ്രക്രിയ തടസപ്പെടുത്തും.
  • വയറിലെ അസ്വസ്ഥതകൾക്ക് കാരണമാകുന്നു.
  • തണ്ണിമത്തനിൽ മധുരവും അടങ്ങിയിട്ടുള്ളതിനാൽ കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ദഹനനാളിയിൽ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വേഗത്തിലാക്കാൻ കാരണമാകും. ഗ്യാസ്, ബ്ളോട്ടിംഗ് എന്നിവയ്ക്കും കാരണമാകുന്നു.
  • രാത്രികാലങ്ങളിൽ തണ്ണിമത്തൻ കഴിക്കുന്നതും ഒഴിവാക്കണം.
  • പ്രമേഹരോഗികൾ കൂടുതലായി തണ്ണിമത്തൻ കഴിക്കുന്നതും ഒഴിവാക്കണം.