റിപബ്ളിക് ദിനാഘോഷം നടത്തി

Tuesday 27 January 2026 4:53 PM IST

തിരുവനന്തപുരം: 77-ാമത് റിപ്പബ്ളിക് ദിനാഘോഷം കേരളാ കോൺഗ്രസ്(ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആഘോഷിച്ചു. തമ്പാനൂരിലെ പാർട്ടി ആസ്ഥാനത്ത് ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ പാർട്ടി സംസ്ഥാന ട്രഷറർ കെ.എസ്. ബാലഗോപാൽ ദേശീയ പതാകയുയർത്തുകയും പ്രവർത്തകർക്ക് റിപ്പബ്ളിക് ദിന സന്ദേശം നൽകുകയും ചെയ്തു.

സംസ്ഥാന സെക്രട്ടറി പ്രസന്നകുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ നായർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പാലപ്പൂര് സുരേഷ്, ബിജു ധനൻ, ട്രഷറർ അനന്ത ശശികുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷിലു ഗോപിനാഥ്, പാറശാല സന്തോഷ്, വിനോബാ സുരേന്ദ്രൻ, നിർമ്മൽ ദാസ്, രവി കല്ലുമല, സംഘടനാ ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗം ബി.നിബുദാസ്, സംസ്ഥാന കമ്മിറ്റി അംഗം രാജേന്ദ്രൻ കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റുമാരായ പുന്നയ്ക്കാട് തുളസീധരൻ, പാറശാല ഗിരീഷ്, ഉണ്ണിക്കുട്ടൻ അമ്പലത്തിൻകാല, സന്തോഷ് സൂര്യ, രതീഷ്, വനിതാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് സുജാലക്ഷ്മി എന്നീ നേതാക്കൾ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ പ്രസംഗിച്ചു.