ഫെബ്രുവരി 16ന് നാടിന് സമർപ്പിക്കും..... മെഡിക്കൽ കോളേജിൽ 283 കോടിയുടെ പദ്ധതികൾ
കോട്ടയം : സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിൽ അടിമുടി മാറുകയാണ് കോട്ടയം കോട്ടയം മെഡിക്കൽ കോളേജ്. ആധുനിക സർജിക്കൽ ബ്ലോക്ക് അടക്കമുള്ള 11 വികസനപദ്ധതികളുടെ ഉദ്ഘാടനം 16 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആശുപത്രിയിലെ കാർഡിയാക് റീഹാബാലിറ്റേഷൻ യൂണിറ്റിലേക്ക് വേണ്ട ഉപകരണങ്ങൾ, കാർഡിയോളജി വിഭാഗത്തിലേക്കുള്ള ആധുനിക എക്കോ മെഷീൻ, യൂറോളജി വിഭാഗത്തിലേക്കുള്ള സി.ആർ. മെഷീൻ, ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലേയ്ക്കുള്ള അത്യാധുനിക വെന്റിലേറ്റർ എന്നിവയ്ക്കായി രണ്ടുകോടി രൂപയുടെ സി.എസ്.ആ ഫണ്ടുകളും ലഭ്യമായിട്ടുണ്ട്. ആശുപത്രി വികസന സമിതി യോഗം മന്ത്രി വി.എൻ വാസവന്റെ സാന്നിധ്യത്തിൽ ചേർന്നു. മന്ത്രി ചെയർമാനായി വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു. കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭ അദ്ധ്യക്ഷൻ എം.പി സന്തോഷ്‌കുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജയ്‌മോൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഒ.എ സണ്ണി, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ഗ്രാമപഞ്ചായത്തംഗം റോസിലി ടോമി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ്, സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ എന്നിവർ പങ്കെടുത്തു.
സർജിക്കൽ ബ്ലോക്കിൽ 460 കിടക്കകൾ
14 ഓപ്പറേഷൻ തിയേറ്ററുകൾ സർജിക്കൽ ബ്ലോക്കിൽ ആധുനിക സജ്ജീകരണങ്ങളോടെ രണ്ടാമത്തെ കാത്ത് ലാബ് 32 സ്ലൈഡ് സി.ടി സ്‌കാൻ, നവീകരിച്ച ഒ.പി വിഭാഗം സ്‌കിൻ ബാങ്ക്, പാരാ മെഡിക്കൽ ഹോസ്റ്റൽ മാതൃ നവജാത ശിശു പരിചരണ വിഭാഗം മുലപ്പാൽ സംഭരണ ബാങ്ക്, ക്രഷ്, പുതിയ കവാടം ജനറൽ മെഡിസിൻ വിഭാഗത്തിൽ ടോയ്‌ലെറ്റ് കോംപ്ലക്‌സ്