മരണ ഭീഷണിയും അറസ്റ്റും, ഫിഫയിൽ അഭയം തേടി ഇറാൻ താരങ്ങൾ...
Wednesday 28 January 2026 12:31 AM IST
ഫിഫയുടെ സംരക്ഷണം തേടിയിരിക്കുകയാണ് ഇറാൻ ഫുട്‌ബോൾ താരങ്ങൾ. സ്വന്തം രാജ്യത്ത് തങ്ങൾ നേരിടുന്ന മരണ ഭീഷണികളും അറസ്റ്റും തടയണമെന്നും കളിക്കാർക്കെതിരേ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അനീതികൾക്കെതിരേ ഫിഫ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഇറാനിലെ പ്രമുഖ ഫുട്‌ബോൾ വ്യക്തിത്വങ്ങൾ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് കത്തെഴുതി