മഹാത്മാ അയ്യൻകാളി വായനശാലക്ക് അഫിലിയേഷൻ

Tuesday 27 January 2026 9:45 PM IST

തൃക്കരിപ്പൂർ: എട്ട് വർഷത്തോളമായി തൃക്കരിപ്പൂർ നടക്കാവ് നഗർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന മഹാത്മാ അയ്യൻകാളി വായനശാല ആൻഡ് ഗ്രന്ഥാലായത്തിന് സംസ്ഥാന ഗ്രന്ഥശാല സംഘത്തിന്റെ അഫിലിയേഷൻ പ്രഖ്യാപനം നടന്നു. ചടങ്ങിൽ ഡോ.എ.വി.ഭരതൻ 60 പുസ്തകങ്ങൾ ഗ്രന്ഥാലയത്തിന് കൈമാറി. ഗ്രന്ഥശാല പരിസരത്ത് നടന്ന ചടങ്ങ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രജീഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സംഘം ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി പി.വേണുഗോപാലൻ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറി. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.മനു മുഖ്യാതിഥിയായിരുന്നു. റിട്ട.ഉപജില്ല വിദ്യഭ്യാസ ഓഫീസർ കെ.വി.രാഘവൻ , ഗ്രാമ പഞ്ചായത്തംഗം കെ.വി.രാധ . ഗ്രന്ഥാലയം സെക്രട്ടറി കെ.അനുപാൽ, ജോയിന്റ് സെക്രട്ടറി ഷിജു ദേവസ്യ, പി.കുഞ്ഞികൃഷ്ണൻ, ഇ.കെ.മൻഷാദ്, ടി.ഷൈമ എന്നിവർ സംസാരിച്ചു.