കെ.വി.വി.ഇ.എസ് വനിതാവിംഗ് വാർഷിക ജില്ലാകൗൺസിൽ യോഗം
കാസർകോട്: വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് വാർഷിക കൗൺസിൽ യോഗം കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രേഖാ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച വനിതാവിംഗ് അംഗങ്ങളായ ബിന്ദുമോൾ ചീമേനി, സതി ഭരതൻ നീലേശ്വരം, ഗീത ബാബുരാജ് അജാനൂർ, രജനി രാജീവൻ ഭീമനടി, മിനി ഫിലിപ്പ് കള്ളാർ, വ്യാപാരമേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പി.കെ.ഉമാവതി, സിന്ധുപ്രമോദ്, അനുശ്രീജിത്ത്, കായിക മേഖലകളിൽ ജേതാക്കളായ കെ.സി പ്രീത, ആര്യകല, രമ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജനറൽ സെക്രട്ടറി മായ രാമചന്ദ്രൻ, ട്രഷറർ ജയലക്ഷ്മി സുനിൽ, ഏകോപനസമിതി ജില്ലാ നേതാക്കളായ മാഹിൻ കോളിക്കര, എ.എ.അസീസ് എന്നിവർ സംസാരിച്ചു.ലീലാവതി ചെറുവത്തൂർ, കാർത്യായനി കുറ്റിക്കോൽ, സുചിത്ര പിള്ള, റീത്ത പത്മരാജ് പാലക്കുന്ന്, രതിദേവി ഉദുമ, ദീപ ജയരാജ് ചീമേനി, രാജി സുനിൽ രാജപുരം, ഗീത നാരായണൻ മാലക്കല്ല്, സിന്ധു മുള്ളേരിയ സംബന്ധിച്ചു.