ഇരിട്ടി നഗരസഭയിൽ ക്ലീനിംഗ് ഡ്രൈവ്
Tuesday 27 January 2026 9:56 PM IST
ഇരിട്ടി: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭയിൽ കളറോഡ് മുതൽ പയിഞ്ചേരിമുക്ക് വരെയുള്ള തലശ്ശേരി-മൈസൂർ ഹൈവെയുടെ ഇരുവശവും പയഞ്ചേരിമുക്ക് മുതൽ ഉവ്വാപ്പള്ളി വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശവും ജനുവരി 31ന് ക്ലിനിംഗ് ഡ്രൈവ് നടത്തുന്നതിനുള്ള സംഘാടക സമിതിയോഗം നഗരസഭ ചെയർപേഴ്സൺ വി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.കെ.ഷൈജു, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദ്ദൾ റഷീദ് ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ.പി.വി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.ധനിഷ, വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.രാജൻ ,ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.ആർ അശോകൻ എന്നിവർ സംസാരിച്ചു.