സംഘാടക സമിതി ഓഫീസ് തുറന്നു

Tuesday 27 January 2026 9:58 PM IST

പയ്യന്നൂർ: 62 വർഷങ്ങൾക്ക് ശേഷം മെയ് 7 മുതൽ 10 വരെ കൊക്കാനിശ്ശേരി മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം എം.കെ. രാഘവൻ എം.പി. നിർവ്വഹിച്ചു. മുൻ നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ , സോവനീർ താരീഫ് പ്രകാശനം ചെയ്തു. ജനറൽ കൺവീനർ എ.വി. ശശികുമാർ ഏറ്റുവാങ്ങി. വർക്കിംഗ് ചെയർമാൻ ടി.പി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക കമ്മിറ്റി ചെയർമാൻ വി.ടി.വി രാഘവൻ സ്വാഗതം പറഞ്ഞു. കൗൺസിലർ ടി.വി രജിത, എ.വി. ഗോവിന്ദൻ അടിയോടി, സോവനീർ കമ്മിറ്റി ചെയർമാൻ എം. പ്രദീപ് കുമാർ, കൺവീനർ കെ.വി. ജയകൃഷ്ണൻ സംസാരിച്ചു.