ഫാ. അലോഷ്യസ് അനുസ്മരണം
Tuesday 27 January 2026 10:29 PM IST
അമ്പലപ്പുഴ: പറവൂർ ജനജാഗൃതിയുടെ ആഭിമുഖ്യത്തിൽ ഫാ. അലോഷ്യസ് ഫെർണാണ്ടസിന്റെ അനുസ്മരണം ജില്ലപഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുന്നപ്ര ജ്യോതികുമാർ അനുസ്മരണപ്രഭാഷണം നടത്തി. സ്വശരീരം പഠനത്തിന് സമർപ്പിച്ചവർക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രേം ഭാസി, കെ.എഫ്. ലാൽജി, വാർഡ് മെമ്പർ എൻ. ശിവകുമാർ, എ.റ്റി. കോവൂർ സൊസൈറ്റി പ്രതിനിധികളായ ഷാന്റി ശിവൻ, സെക്രട്ടറി. രാജൻ, അഭിലാഷ് മാവേലിക്കര, കൊച്ചുമോൾ എന്നിവർ സംസാരിച്ചു. ജനജാഗൃതി ഡയറക്ടർ ലേഖ കാവാലം അദ്ധ്യക്ഷയായി. സിക്സ്റ്റസ് സ്വാഗതവും ഒ.പി.പ്രസന്നകുമാർ നന്ദിയും പറഞ്ഞു.