സ്മൃതിനാട്യ മണ്ഡപം ഉദ്ഘാടനം

Tuesday 27 January 2026 10:32 PM IST

കായംകുളം: പുല്ലുകുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പണികഴിപ്പിച്ച ഗജരാജൻ പുല്ലുകുളങ്ങര ഗണേശൻ സ്മൃതി നാട്യ മണ്ഡപത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5 ന് നടക്കും. എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം ശശികുമാർ ഉദ്ഘാടനം നിർവ്വഹിക്കും .പദ്മശ്രീ അവാർഡ് ജേതാവ് കൊല്ലകൽ ദേവകിഅമ്മയെ ചടങ്ങിൽ ആദരിക്കും.ദേവസ്വം പ്രസിഡന്റ് ഡി.അയ്യപ്പൻ അദ്ധ്യക്ഷത വഹിക്കും. വി.വിജുലാൽ, ടി ആർ വേണുഗോപാൽ, കോലത്തു ബാബു, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.സുനിൽ കുമാർ എന്നിവർ വീശിഷ്ടാതിഥികളാകും. സുരേഷ് രാമനാമഠം ,കെ.ബാബു ,അഡ്വ.എൻ.രാജഗോപാൽ,അശ്വതി,എസ്.കെ ജയകുമാർ,കെ.ജയചന്ദ്രൻ പിള്ള, എം.ജെ ശ്രീപാൽ എന്നിവർ പ്രസംഗിക്കും.