സ്‌മാർട്ട് കൃഷിഭവൻ ശിലാസ്ഥാപനം

Wednesday 28 January 2026 12:34 AM IST

മുഹമ്മ : ഗ്രാമപഞ്ചായത്ത് സ്‌മാർട്ട് കൃഷിഭവൻ ശിലാസ്ഥാപനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നസീമ സ്വാഗതം പറഞ്ഞു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മായ ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്. രാധാകൃഷ്ണൻ, എം. എസ്. ലത, എൻ. ആർ മോഹിത്ത്, മിനി ബിജു, ബാബു, ചേർത്തല കൃഷി അസി.ഡയറക്ടർ കെ. എസ് . ഷൈജ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. പി. മഹീധരൻ, കൃഷി ഓഫീസർ പി. എം. കൃഷ്ണ, ജനപ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.മുതിർന്ന കർഷക ഗിരിജമ്മ ടി. പി. യെ ചടങ്ങിൽ ആദരിച്ചു.