പുസ്തകം പ്രകാശിതമായി

Wednesday 28 January 2026 12:34 AM IST

തൃശൂർ: ഗവ. എൻജിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥികളായ ഡോ. ബി.ലക്ഷ്മിക്കുട്ടി, ജി.ആനന്ദ്, വി.സായി എന്നിവർ ചേർന്ന് രചിച്ച 'വികസ്വര രാജ്യങ്ങളിലെ ചെറിയ നഗരങ്ങളുടെ മാലിന്യ നിർമ്മാർജനം' എന്ന പുസ്തകം, തൃശിനാപ്പിള്ളിയിലെ 'സ്‌കോപ്പ്' ഡയറക്ടറായ ഡോ. എം.സുബ്ബരാമൻ, കോളേജ് പ്രിൻസിപ്പൽ ഡോ. പി.എ.സോളമന് നൽകി പ്രകാശനം ചെയ്തു. എൻജിനീയറിംഗ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ടെക്കോസ) സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. രതീഷ് മേനോൻ, കൊച്ചി ശാസ്ത്ര, സാങ്കേതിക സർവകലാശാല ഫാക്ട് ചെയർ പ്രൊഫസർ ഡോ. ജി.മധു എന്നിവർ പുസ്തകം പരിചയപ്പെടുത്തി.