റിപ്പബ്ലിക് സദസ്സ് ഉദ്ഘാടനം

Tuesday 27 January 2026 10:35 PM IST

മാന്നാർ: വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ എന്ന മുദ്രാവാക്യവുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ജനുവരി 26 മുതൽ ഫെബ്രുവരി 22 വരെ സംസ്ഥാനത്തെ ഗ്രന്ഥശാലകളിൽ നടത്തുന്ന റിപ്പബ്ലിക് സദസുകളുടെ ചെങ്ങന്നൂർ താലൂക്ക് തല ഉദ്ഘാടനം മാന്നാർ നാഷണൽ ഗ്രന്ഥശാലയിൽ നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ.പിവിശ്വംഭരപ്പണിക്കർ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് സലിം പടിപ്പുരക്കൽ അദ്ധ്യക്ഷനായി. പി.ആർ വിജയകുമാർ, ടി.കെ സുഭാഷ്, അഡ്വ.രാജൻ എബ്രഹാം, പ്രൊഫ. പി.ഡി.ശശിധരൻ, സുരേഷ് ചേക്കോട്ട്, ശശിധരൻ ആർ.പിള്ള, എൽ.പി സത്യപ്രകാശ് എന്നിവർ പ്രസംഗിച്ചു. മാധവൻ കലാഭവൻ റിപ്പബ്ലിക് ദിന കവിത അവതരിപ്പിച്ചു.