ക്ഷീരോല്‍പന്ന നിർമ്മാണ പരിശീലനം

Tuesday 27 January 2026 10:37 PM IST

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ ഫെബ്രുവരി 3 മുതൽ 12 വരെ 'ക്ഷീരോൽപന്ന നിർമ്മാണ പരിശീലന' പരിപാടി സംഘടിപ്പിക്കും. താൽപര്യമുള്ള ക്ഷീരകർഷകർക്കും സംരംഭകർക്കും ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ, ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തിരം രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പരിശീലനം. രജിസ്‌ട്രേഷൻ ഫീസ് 135 രൂപ. 30ന് വൈകുന്നരം അഞ്ച് മണിക്ക് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0476​ 2698550, 9446614754