കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു

Tuesday 27 January 2026 10:40 PM IST

ചേർത്തല:കുടിവെള്ള വിതരണത്തിലെ തുടർച്ചയായുണ്ടാകുന്ന പ്രതിസന്ധിക്ക് പരിഹാരമാവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് കോൺഗ്രസ് പട്ടണക്കാട്ട് മണ്ഡലം കമ്മിറ്റി ദേശീയപാത ഉപരോധിച്ചു. കെ.പി.സി.സി നിർവ്വാഹകസമിതി മുൻ അംഗം കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് പി.എൻ. രാജേന്ദ്രബാബു അദ്ധ്യക്ഷനായി.നേതാക്കളായ ടി.എച്ച്.സലാം സമര സന്ദേശം നൽകി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വിക്രമൻ,നേതാക്കളായ ടി.എസ്.രഘുവരൻ,എൻ.ശ്രീകുമാർ,എം.കെ.ജയപാൽ,സി.ആർ. സന്തോഷ്,ജയിംസ് തുരുത്തേൽ,എസ്.ശിവൻകുട്ടി,ടി.എസ്. ബാഹുലേയൻ,സുനിമോൾ,മഹേഷ്പട്ടണക്കാട്,എം.ആർ.ബിനുമോൻ, എന്നിവർ നേതൃത്വം നൽകി.