കൈതപ്രത്തിന് പുരസ്കാരം

Wednesday 28 January 2026 12:52 AM IST

അന്നമനട: പരമൻ അന്നമനടയുടെ സ്മരണാർത്ഥം രൂപീകരിച്ച പരമൻ അന്നമനട ഫൗണ്ടേഷന്റെ നാലാമത് സർഗപ്രഭ പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു. കല്ലൂർ ചെമ്പിക്കടത്ത് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്ത് പുരസ്‌കാര സമർപ്പണം നടത്തി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് സുനിതാ സജീവൻ അദ്ധ്യക്ഷയായി. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി.ജോസ്, ഡോ. സി.രാവുണ്ണി, വി.വി.ജയരാമൻ, പി.കെ.കിട്ടൻ മാസ്റ്റർ, അന്നമനട ബാബുരാജ് എന്നിവർ പ്രസംഗിച്ചു.