കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറ്റി

Tuesday 27 January 2026 11:13 PM IST

പേരാവൂർ: കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറ്റി. ഇന്നലെ കലവറ നിറക്കൽ ഘോഷയാത്രയും കൂടിയാട്ടവും നാടകവും നടന്നു. ഇന്ന് രാത്രി ഏഴരക്ക് ഗസൽ സന്ധ്യ, ഒൻപതിന് നൃത്താർച്ചന എന്നിവയും നടക്കും.

29ന് വൈകുന്നേരം അഞ്ചിന് വിളക്ക് പൂജ.ഏഴരക്ക് വനിതാ യുവജന സംഗമത്തിൽ യുവ എഴുത്തുകാരി അമൃത കേളകത്തിന്റെ പ്രഭാഷണം. ഒൻപതരക്ക് നാട്ടരങ്ങ്. 30ന് രാത്രി എട്ടിന് സാംസ്‌കാരിക സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യാതിഥിയാവും.ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ.ബാബു അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പിന്നണി ഗായകൻ നിതീഷ് കാലിക്കറ്റിന്റെ മെഗാ മ്യൂസിക്ക് നൈറ്റ്.

31ന് വൈകുന്നേരം അഞ്ചിന് കാഴ്ച ശീവേലി, എട്ടരക്ക് വിളക്കിനെഴുന്നള്ളിപ്പ്, ഒൻപതിന് കാവടി താലപ്പൊലി ഘോഷയാത്ര, പന്ത്രണ്ടു മണി മുതൽ കാവടി അഭിഷേകം. ഫെബ്രുവരി ഒന്നിന് രാവിലെ 10ന് വിശേഷാൽ സർപ്പ പൂജ, വൈകിട്ട് 6.45ന് ആറാട്ട് ബലി, ഏഴേ കാലിന് കാളികയം ആറാട്ടുകടവിൽ തിരു ആറാട്ട്.

ഉത്സവദിനങ്ങളിൽ രാവിലെ അഭിഷേകം, മലർ നിവേദ്യം,. ഉഷ:പൂജ, നിർമ്മാല്യ ദർശനം, ഗണപതി ഹോമം, പന്തീരടി പൂജ, ശ്രീബലി, പഞ്ചഗവ്യനവക പൂജ, പഞ്ചഗവ്യനവകാഭിഷേകം, ശ്രീഭൂതബലി ,വിശേഷാൽ ദീപാരാധന എന്നിവയുണ്ടാവും. വാർത്താസമ്മേളനത്തിൽ ആഘോഷക്കമ്മിറ്റി ചെയർമാൻ എം.എ.രാമകൃഷ്ണൻ, കൺവീനർ പി.ടി.സജീവൻ, ജിതീഷ്.പി.രാജ്, പി.എൻ.രതീഷ്, പി.ടി.ഷിനു എന്നിവർ സംബന്ധിച്ചു.