കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാതെ തരൂർ

Wednesday 28 January 2026 12:30 AM IST

ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്‌ജറ്ര് സമ്മേളനത്തിനു മുന്നോടിയായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വസതിയിൽ ഇന്നലെ വിളിച്ചുചേ‌ർത്ത യോഗത്തിൽ ശശി തരൂർ എം.പി പങ്കെടുത്തില്ല. ദുബായിലെ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ പോയെന്നാണ് സൂചന. കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ് തരൂരിപ്പോൾ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കഴിഞ്ഞയാഴ്ച ഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിലും തരൂർ എത്തിയിരുന്നില്ല.