ഗ്രീൻ സിറ്റി ലയൺസ് ക്ലബ്ബ്

Wednesday 28 January 2026 12:10 AM IST

ബാലരാമപുരം: തിരുവനന്തപുരം ഗ്രീൻ സിറ്റി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പള്ളിച്ചൽ മുക്കംപാലമൂട് അങ്കണവാടിയിൽ കുട്ടികൾക്കുള്ള കളിക്കോപ്പുകളുടെയും പഠനോപകരണങ്ങളുടെയും വിതരണോത്ഘാടനം പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബിന്ദു നിർവ്ഹിച്ചു.ക്ലബ് പ്രസിഡന്റ് സി.എസ്.അശോകൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി രാജേഷ് സോമൻ, കെ.രാകേഷ്, വാർഡ് മെമ്പർ എസ്.സരിത,ക്ലബ് അംഗങ്ങളായ അഡ്വ.സുന്ദർ, അഡ്വ.സതീഷ്, എ.കെ.അനിൽ, ശ്രീകണ്ഠൻ നായർ, റീജിയണൽ ചെയർപേഴ്സൺ ഷാഹുൽ ആരിഫ് എന്നിവർ പങ്കെടുത്തു.