സ്തനാർബുദ നിർണയ ക്യാമ്പ്

Wednesday 28 January 2026 12:21 AM IST

പൂവാർ :റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സൗത്തും കമുകിൻകോട് നായനാർ നഗർ റസിഡന്റ്സ് അസോസിയേഷനും തിരുവനന്തപുരം എസ്.പി മെഡി ഫോർട്ട് ഹോസ്പിറ്റലും സംയുക്തമായി സ്തനാർബുദ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പാർവ്വതി രഘുനാഥ് ഉദ്ഘാടനം ചെയ്തു.റോട്ടറി ക്ലബ് സെക്രട്ടറി ജയൻ കൃഷ്ണൻ, പ്രസിഡന്റ് ആന്റെണി തോമസ്, ക്ലബ്ബ് അംഗം ആശ രശ്മി ,നായനാർ നഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സുരീഷ്‌കുമാർ,പ്രസിഡന്റ് കെ.അജയകുമാർ,ശരത്ചന്ദ്രൻ,ഷാജി ബോസ്, പ്രബോധ്കുമാർ,സുധീർ എന്നിവരും പങ്കെടുത്തു.