അമ്മയുടെയും മകളുടെയും ആത്മഹത്യ: ഉണ്ണിക്കൃഷ്ണന് താത്പര്യം ആൺ സുഹൃത്തുക്കളോട്

Wednesday 28 January 2026 1:33 AM IST

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ ഉണ്ണിക്കൃഷ്ണന് താത്പര്യം ആൺ സുഹൃത്തുക്കളോട് ആയിരുന്നുവെന്ന് കണ്ടെത്തൽ. പല ആൺകൂട്ടായ്‌മ ഗ്രൂപ്പുകളിലും ഇയാൾ (ഗേ ഗ്രൂപ്പ്) അംഗമായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.

ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനുമാണ് ഇയാൾ താത്പര്യം കാണിച്ചിരുന്നത്. ആറു വർഷത്തിനിടെ ഭാര്യ ഗ്രീമയുടെ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ പോയത് ഒരു ദിവസം മാത്രമായിരുന്നു. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണനയാണ് മരണകാരണമെന്ന് ഗ്രീമ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.

ഉണ്ണിക്കൃഷ്ണന്റെ ഈ സ്വഭാവത്തെക്കുറിച്ച് ഗ്രീമയ്ക്കും സംശയങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ആൺ സുഹൃത്തുക്കൾക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് കുടുംബജീവിതം ഒഴിവാക്കാൻ ഉണ്ണിക്കൃഷ്ണൻ ശ്രമിച്ചതിന്റെ കാരണമെന്നാണ് ബന്ധുക്കളുടെയും ആരോപണം. ഭർത്താവിനൊപ്പം വിദേശത്ത് കഴിയാൻ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹനിശ്ചയത്തിന് പിന്നാലെ പാസ്‌പോർട്ട് എടുത്ത് തയ്യാറായിരുന്നു. എന്നാൽ ഗ്രീമയെ ഒഴിവാക്കാനാണ് ഉണ്ണികൃഷ്ണൻ ശ്രമിച്ചത്.