ഒമാനിൽ ബോട്ട് മറിഞ്ഞ് :3 മരണം
Wednesday 28 January 2026 2:29 AM IST
മസ്കറ്റ്: ഒമാനിലെ മസ്‌കറ്റിന് സമീപം ഫ്രഞ്ച് വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറഞ്ഞ് മൂന്ന് മരണം. മസ്‌കറ്റ് ഗവർണറേറ്റിലെ മുത്രയിലെ വിലായത്തിൽ ഗൈഡഡ് വിനോദയാത്രയ്ക്കിടെയാണിത്.സംഭവ സമയത്ത് 25 ഫ്രഞ്ച് പൗരന്മാരും ഒരു ടൂർ ഗൈഡും ബോട്ടിന്റെ ക്യാപ്റ്റനും ബോട്ടിലുണ്ടായിരുന്നു. സംഭവത്തിൽ രണ്ട് വിനോദസഞ്ചാരികൾക്ക് നിസാര പരിക്കേറ്റതായും ബാക്കിയുള്ളവർ സുരക്ഷിതരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും റോയൽ ഒമാൻ പോലീസ് എക്സ് പോസ്റ്റിൽ പറഞ്ഞു.