കിസാൻ സഭ ധർണ നടത്തി
Thursday 29 January 2026 2:39 AM IST
കട്ടപ്പന: കേന്ദ്ര സർക്കാരിനെതിരെ അഖിലേന്ത്യാ കിസാൻ സഭ കട്ടപ്പന മണ്ഡലം കമ്മിറ്റി ലബ്ബക്കടയിൽ ധർണ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി .സി കുര്യൻ ഉദ്ഘാടനം ചെയ്തു. വിത്ത് ബിൽ, രാസവള വിലവർധനവ്, തൊഴിലുറപ്പ് ഭേദഗതി എന്നിവ പിൻവലിക്കുക, വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.മണ്ഡലം പ്രസിഡന്റ് പി .ജി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഷാജി മണ്ണൂർ, കെ എസ് രാജൻ, ആൽവിൻ കക്കാട്ടിൽ, തങ്കമണി സുരേന്ദ്രൻ, സജിമോൻ കുന്നുംപുറം, പിജെ സത്യപാലൻ എന്നിവർ സംസാരിച്ചു.