തായ്‌ലൻഡ് ബീച്ചുകളൊന്നും ഇവയ്ക്ക് മുന്നിൽ ഒന്നുമല്ല; കേരളത്തിലെ ഈ ഹിഡൻ ബീച്ചുകളെക്കുറിച്ച് അറിയാമോ?

Wednesday 28 January 2026 3:55 PM IST

യാത്രയെന്ന് പറയുമ്പോൾ തന്നെ വിദേശ രാജ്യങ്ങളിലേക്ക് പോകാനാണ് മലയാളികൾക്ക് പൊതുവെ ഇഷ്ടം. തായ്‌ലൻഡ്, യൂറോപ്യൻ നഗരങ്ങൾ എന്നിവയുടെ ഭംഗി കണ്ട് അവിടെ പോകണമെന്ന് ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ അവിടെയുള്ളവർ ഏറ്റവും കൂടുതൽ വരാൻ ആഗ്രഹിക്കുന്ന സ്ഥലം നമ്മുടെ ഈ കേരളമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അത് സത്യമാണ്. ദിവസവും ആയിരക്കണക്കിന് വിദേശികളാണ് കേരളത്തിലെത്തുന്നത്. നമ്മൾപോലും അറിയാത്ത നിരവധി ഹിഡൻ ബീച്ചുകൾ കേരളത്തിലുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

തിക്കോടി ഡ്രെെവ് - ഇൻ ബീച്ച്

കോഴിക്കോട് സ്ഥിതി ചെയ്യുന്ന ബീച്ചാണ് തിക്കോടി ഡ്രെെവ് ഇൻ ബീച്ച്. കട്ടിയുള്ള മണൽത്തിട്ടകളാണ് ഇവിടത്തെ പ്രത്യേകത. ഇവിടെ വാഹനങ്ങൾ മണലിലൂടെ ഓടിച്ച് കടലിന്റെ തീരത്ത് വരെ കൊണ്ടുപോകാൻ കഴിയും. പ്രസിദ്ധമായ തിക്കോടി ലെെറ്റ് ഹൗസും ഈ ബീച്ചിന് സമീപമാണ് ഉള്ളത്.

കാനായി ബിച്ച്

കണ്ണൂരിൽ സ്ഥിതി ചെയ്യുന്ന ബീച്ചാണ് കാനായി. തെങ്ങിൻതോപ്പുകളാൽ ചുറ്റപ്പെട്ട ഈ തീരത്ത് സായാഹ്നങ്ങൾ ചെലവഴിക്കാൻ വളരെ മനോഹരമാണ്. അധികം തിരക്ക് ഇല്ലാത്തതിനാൽ വളരെ ശാന്തമാണ് പ്രദേശം.

തിരുവമ്പാടി ബീച്ച്

വർക്കലയിലെ പ്രധാന ബീച്ചുകൾക്ക് അടുത്തായാണ് തിരുവമ്പാടി ബീച്ച് സ്ഥിതി ചെയ്യുന്നത്.കറുത്ത മണൽത്തരികളാണ് ഇവിടത്തെ പ്രത്യേകത. വർക്കലയിലെ മറ്റ് ബീച്ചുകളെ അപേക്ഷിച്ച് ഇവിടെ സഞ്ചാരികൾ വളരെ കുറവാണ്.