'കോളേജ് ആന്തം' ഓഡിയോ റിലീസ്
Thursday 29 January 2026 12:35 AM IST
കോട്ടയം : ബസേലിയസ് കോളജിന്റെ 'കോളേജ് ആന്തം' റിലീസ് ചെയ്തു. കോളേജിലെ സിപ്പ് ആൻഡ് ബൈറ്റ് കോർണറിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു റിലീസ് നിർവഹിച്ചു. എം.ഒ.സി കോളജ് മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. എം.ഒ.സി. സെക്രട്ടറി ഡോ. എം.ഇ.കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി. ജ്യോതിമോൾ, ബർസാർ ഡോ. ആനി ചെറിയാൻ, ഡോ. നിബുലാൽ വെട്ടൂർ എന്നിവർ പ്രസംഗിച്ചു. ഫെബ്രുവരി 3 ന് ഉച്ചകഴിഞ്ഞ് 1.30 ന് കോളേജ് ഓഡിയോറിയത്തിൽ നടക്കുന്ന യോഗത്തിൽ വീഡിയോ റിലീസ് ചെയ്യും.