ദേശീയ പണിമുടക്ക് വിജയിപ്പിക്കണം

Thursday 29 January 2026 12:36 AM IST

കോട്ടയം : ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജോൺ വി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ, സർവീസ്, ബാങ്ക്, ഇൻഷ്വറൻസ് സംഘടനാ നേതാക്കളായ റെജി സഖറിയ, സി.കെ ശശിധരൻ, വി.ബി ബിനു, വി.കെ സന്തോഷ്‌കുമാർ, പി.കെ ആനന്ദക്കുട്ടൻ, വി.കെ സുരേഷ്, റെയ്ച്ചൽ ജേക്കബ്, ടി.എൻ രമേശൻ, ടി.ഉദയഭാനു, ഹരിശങ്കർ, ടി. ഷാജി, കെ.കെ ബിനു, ഡി.സേതുലക്ഷ്മി, പി.എസ് പുഷ്പമണി എന്നിവർ പങ്കെടുത്തു.